കൊല്ലങ്കോട്: കൊടുവായൂർ - പുതുനഗരം പാതയിൽ കൊല്ലങ്കോട് എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ ബൈക്ക് യാത്രികനിൽ നിന്നും 250 ഗ്രാം കഞ്ചാവ് പിടികൂടി. കണ്ണൂർ തളിപറമ്പ് തിരിയരി ഫസിലുറഹ്മാൻ (26)നെ അറസ്റ്റ് ചെയ്തു.
കൊടൈക്കനാലിൽ നിന്നും 2500 രൂപയ്ക്ക് വാങ്ങിയതാണെന്നും സ്വന്തം ഉപയോഗത്തിനാണെന്നും മൊഴി നൽകി. എക്‌സൈസ് ഇൻസ്‌പെക്ടർ ബാലഗോപാലൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സരേഷ്, പ്രിവന്റീവ് ഓഫീസർ ഗോപകുമാർ, സി.ഇ.ഒമാരായ രാധാകൃഷ്ണൻ, അബ്ദുൾ കലാം, ഉമ്മർ ഫാറൂഖ്, ബിജുലാൽ, രാജീവ്, ഗിരീഷ് അനിൽകുമാർ, രമേഷ് കുമാർ, മുജീബ് റഹ്മാൻ എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.