മണ്ണാർക്കാട്: ദേശീയ പാതയിൽ തുപ്പനാട് പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ യുവ സൈനികൻ മരണപ്പെട്ടു. വാലിക്കോട് മനിയംപാടം വീട്ടിൽ രാമകൃഷ്ണൻ ശശികല ദമ്പതികളുടെ മകൻ രാജീവൻ(27) ആണ് മരിച്ചത്. ആസാം നോർത്തേൺ കമാന്റിൽ സേവനം ചെയ്ത് വന്നിരുന്ന രാജീവൻ രണ്ടാഴ്ച മുമ്പാണ് വിവാഹിതനായത്. രാജീവൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടം നടന്നയുടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആസാം സ്വദേശിനി പ്രിയങ്കദാസാണ് ഭാര്യ. മൃതദേഹം പാലന ആശുപത്രിയിൽ.