പാലക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര, ജില്ലാ ഭരണകൂടം, വിവിധ യോഗ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല യോഗാദിനാചരണം നടന്നു. ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, യോഗ ഗുരുക്കൻമാരെ ആദരിച്ചു. പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ അധ്യക്ഷയായി.

ചക്കാന്തറ പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ 1000ത്തോളം പേർ പങ്കെടുത്ത യോഗപ്രദർശനവുമുണ്ടായിരുന്നു. യോഗയിലെ ചക്രാസനത്തിൽ ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്‌സും, കുങ്ഫു സൈഡ് സിറ്റ് അപിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡും നേടിയ പറളി സ്വദേശി നന്ദൻ, യോഗ അഭ്യസിപ്പിക്കുന്ന വിദ്യാർത്ഥി സാന്ദ്ര എന്നിവരുടെ യോഗാഭ്യാസം ശ്രദ്ധേയമായി.

നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റർ എം.അനിൽകുമാർ, ആർ.ഡി.ഒ. ആർ.രേണു, പാലക്കാട് നഗരസഭാ കൗൺസിലർമാരായ എൻ.ശിവരാജൻ, വി.നടേശൻ, അഡ്വ.ഇ.കൃഷ്ണദാസ്, റിട്ട എസ്.പി. കെ.വിജയൻ, യോഗ ശിരോമണി വിജയകുമാർ, വി.ടി.മുരളി, യോഗ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പ്രഭാകരൻ, വി.കെ.. ഗോപാലകൃഷ്ണൻ, ഡോ.കെ.പി.നന്ദകുമാർ, പ്രൊഫ.എം.രാജേന്ദ്രൻ, എൻ. കർപ്പകം, കെ.വിനോദ് കുമാർ പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ (2): അന്താരാഷ്ട്ര യോഗ ദിനം ജില്ലാതല ഉദ്ഘാടനം ചക്കാന്തറ പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ ഒ.രാജഗോപാൽ എം.എൽ.എ നിർവഹിക്കുന്നു

ഫോട്ടോ (1,3): ചക്കാന്തറ പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ നടന്ന യോഗ പരിശീലനം