inogration
പറമ്പിന്റെയും കെട്ടിടങ്ങളുടെയും ദേവസ്വത്തിലേക്കുള്ള സമർപ്പണം മലബാർ ദേവസ്വം ബോർഡ് അംഗം കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി സേവാസംഘം ട്രസ്റ്റിന്റെ അധീനതയിലായിരുന്ന കാളവേല പറമ്പും, കെട്ടിടങ്ങളും ദേവസ്വത്തിന് സമർപ്പിച്ചു. ട്രസ്റ്റ് സംരക്ഷിച്ചു പോന്നിരുന്ന സ്ഥലത്തെചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. ട്രസ്റ്റ് ഭാരവാഹികളുടെ മരണശേഷം ഈ സ്ഥലവും, അതിൽ പണികഴിപ്പിച്ച കെട്ടിടങ്ങളും ക്ഷേത്രം അധീനതയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡ് മുമ്പാകെ ഫയൽ ചെയ്ത കേസ് വിധിയായതിനെ തുടർന്നാണ് കാളവേല പറമ്പും കെട്ടിടങ്ങളും ക്ഷേത്രത്തിന് സമർപ്പിച്ചത്.


പറമ്പിന്റെയും കെട്ടിടങ്ങളുടെയും ദേവസ്വത്തിലേക്കുള്ള സമർപ്പണം മലബാർ ദേവസ്വം ബോർഡ് അംഗം കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ പേരുകൾ നാമകരണം ചെയ്ത ശിലാഫലകത്തിന്റെ അനാച്ഛാദനവും ട്രസ്റ്റ് ക്ഷേത്രത്തിലേക്ക് കൈമാറിയ പ്രമാണങ്ങളുടെ സ്വീകരണവും ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളെ മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാകമ്മിറ്റി ചെയർമാൻ വള്ളുർ രാമകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു.ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ദാമോദരൻ നമ്പൂതിരി, ചെർപ്പുളശ്ശേരി നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ.അസീസ്, പി.രാംകുമാർ, പി.പി.വിനോദ് കുമാർ, ഒ.രാമു, പി.വി.ഹംസ, അഡ്വ.അനന്തലക്ഷ്മി, കെ.ജി.മോഹനൻ, ഓമനക്കുട്ടൻ, പി.ശിവശങ്കരൻ, പി.പ്രേംകുമാർ, അഖിലേഷ് എന്നിവർ സംസാരിച്ചു.