പാലക്കാട്: മോഷ്ടിച്ച ആഡംഭര ബൈക്കുകളിലെത്തി മാലപ്പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിൽ. കോയമ്പത്തൂർ, പോത്തനൂർ കുറിച്ചിപ്പിരിവ് സ്വദേശി റഊഫ് (25) കുനിയമ്പത്തൂർ സ്വദേശി റസൂൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് ആഡംഭര ബൈക്കിൽ പാലക്കാട് ഭാഗത്ത് മാലപൊട്ടിക്കാൻ എത്തിയതായിരുന്നു മോഷ്ടാക്കൾ. രണ്ടാഴ്ച മുൻപ് പുതുശ്ശേരിയിൽ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചുപവൻ മാല ഇവർ കവർന്നിരുന്നു. അന്നുനടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും സിസി ടിവി കാമറയിൽ നിന്നും ലഭിച്ചിരുന്നു. അതുപയോഗിച്ച് അന്വേഷണം പുരോഗമിക്കവേയാണ് പ്രതികൾ പാലക്കാട് - കോഴിക്കോട് ബൈപ്പാസ് റോഡിൽ പിടിയിലായത്.
തങ്കം പോസ്പിറ്റൽ റോഡിൽ വസന്തകുമാരിയുടെ 3 പവൻ സ്വർണ മാല, പുതുശ്ശേരി സ്വദേശിനി ഗീതയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന മാല, കഞ്ചിക്കോ സ്വദേശിനി ദിവ്യപ്രിയയുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന മാല കവർന്നതും, പുതുശ്ശേരി സ്വദേശിനി ഷിനിലയുടെ അഞ്ചു പവൻ തൂക്കം വരുന്ന മാല വാളയാർ, പാമ്പൻ പള്ളം സ്വദേശിനി ഗീതയുടെ 2 പവൻ തൂക്കം വരുന്ന മാല. വെസ്റ്റ് യാക്കര സ്വദേശി ശശിധരന്റെ യമഹ ബൈക് വെസ്റ്റ് യാക്കര സ്വദേശി കിരൺ പ്രസാദിന്റെ എൻഫീൽഡ് ബുള്ളറ്റ് കിണാശേരി സ്വദേശി കിരണിന്റെ യമഹ ബൈക് മോഷ്ടിച്ചതും തങ്ങളാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികൾ മാല പൊട്ടിക്കാനെത്തിയ കെ.ടി.എം ഡ്യൂക്ക് ബൈക് കോയമ്പത്തൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. മോഷണമുതലുകൾ കോയമ്പത്തൂരിലെ വിവിധ സ്വർണാഭരണശാലകളിൽ വിറ്റതായും പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ സംഘത്തിലെ ബാക്കി മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ് പെക്ടർ എസ് അൻഷാദ്, എ എസ് ഐ . നന്ദകുമാർ, എസ്‌സിപിഒ രാധാകൃഷ്ണൻ , സിപി ഒ മാരായ നൗഷാദ് പി എച്ച് അബുത്തഹിർ , ഹിരോഷ് , സുമേഷ് , സതീഷ് ,സന്തോഷ് കുമാർ, ഡ്രൈവർ എസ്‌സിപിഒ രതീഷ്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എസ് . ജലീൽ, ജയകുമാസി എസ് സാജിദ്, ആർ കിഷോർ, കെ അഹമ്മദ് കബീർ , ആർ വിനീഷ്, ആർ രാജീദ് ,എസ് . ഷമീർ എന്നിവരങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.