padam
തേക്കിൻചിറയിൽ കാട്ടാനകൾ നശിപ്പിച്ച നെൽപാടം.

കൊല്ലങ്കോട്: തെന്മലയോര പ്രദേശത്തെ കർഷകർക്ക് വന്യമൃഗങ്ങളുടെ ശല്യംകൂടുന്നു. കാട്ടുപന്നിയുടെ ആക്രമണത്തെ ഭയന്ന് തൊഴിലാളികൾ മലയോര മേഖലയിൽ പണിക്കാറങ്ങാതെയായി. കഴിഞ്ഞ ദിവസം രാത്രിയിൽ തേക്കിൻചിറയിലാണ് കാട്ടാനക്കൂട്ടമിറങ്ങി രണ്ടേക്കർ നെൽപ്പാടം നശിപ്പിച്ചത്.


പെരുങ്ങോട്ടുശ്ശേരിയിൽ എൻ.കെ.രാമചന്ദ്രൻ, കൃഷ്ണൻ എന്നിവരുടെ രണ്ടര ഏക്കർ നെൽപ്പാടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം നെൽച്ചെടികളെ ചവിട്ടി നശിപ്പിച്ചു. കൂടാതെ നാല് മാവ്, രണ്ട് തെങ്ങ്, പ്ലാവ് എന്നിവയും നശിപ്പിച്ചു. ജനവാസ മേഖലയിലൂടെ കടന്നുപോയ കാട്ടാനകളാണ് നെൽപാടശേഖരങ്ങളിൽ വ്യാപക നാശം വിതച്ചത്. ഇതോടെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആനകൾ വീടുകൾ തകർക്കുമൊ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ്.


വെള്ളാരംകാവ്, പുളിയങ്കണ്ടി, തേക്കിൻചിറ, പലകപ്പാണ്ടി, സീതാർകുണ്ട്, എലവഞ്ചേരിയിലെ പന്നിക്കോൽ എന്നീ പ്രദശങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായിരിക്കുന്നത്. കിടങ്ങുകൾ, പെൻസിംഗ് സ്ഥാപിക്കൽ എന്നിവ കാര്യക്ഷമായി നടന്നാൽ മാത്രമേ കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടാനാകൂ. പലകപ്പാണ്ടി, പറയമ്പള്ളം, ചുള്ളിയാർ ഡാം പ്രദേശത്തും പുലിയിറങ്ങി നിരവധി പശുവിനെയും കൊന്നൊടുണ്ടായിരുന്നു. ഒറ്റയാന ഇറങ്ങി നിരവധി വീടുകളും കൃഷിയും നശിപ്പിച്ചു.