വടക്കഞ്ചേരി: മംഗലംഡാമിലെ ആദ്യകാല കുടയേറ്റ കർഷകനും മംഗലംഡാം ടി.എം.ടി ഗ്രാനൈറ്റ്‌സ് എം.ഡി ടോം ജോർജിന്റെ പിതാവുമായ കിഴക്കേപറമ്പിൽ തൊമ്മൻ വർക്കി (83 കുഞ്ഞുഞ്ഞ്) യുടെ മൃതദേഹം മംഗലംഡാം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ സംസ്കരിച്ചു. വീട്ടിലെയും പള്ളിയിലെയും പൊതുദർശനത്തിനുശേഷം ഇന്നലെ വൈകീട്ട് മൂന്നിനാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
പാലായിൽ നിന്ന് കുടയേറിയ കുടുംബമാണ് തൊമ്മൻ വർക്കിയുടേത്. ഭാര്യ: ചിന്നമ്മ (മണിയമ്മാക്കൽ കുടുംബാംഗം) മറ്റുമക്കൾ: സിബി (ട്രാവൻകൂർ റബ്ബർ ട്രേഡിംഗ് കമ്പനി പ്രൊപ്രൈറ്റർ മംഗലംഡാം), ബെന്നി ( ടി.എം.ടി ഗ്രാനൈറ്റ്‌സ് ഡയറക്ടർ മംഗലംഡാം), ഷാജി (ഇന്ത്യൻ റബ്ബേഴ്‌സ് പ്രൊപ്രൈറ്റർ മേരിഗിരി), ജോബി, ജോസ് (സൗമ്യ ടെക്‌സൈൽസ് മംഗലംഡാം), ആലീസ്. മരുമക്കൾ: മേഴ്‌സി പള്ളിക്കുന്നേൽ കണക്കൻതുരുത്തി, ബീന മാത്യു കുളത്തിനാൽ നിലമ്പൂ, ബെനിത അഗസ്റ്റിൻ റാത്തപുള്ളിൽ പട്ടിക്കാട് (ഐ.സി.ഡി.എസ് സൂപ്പർവൈസർ ആലത്തൂർ), സോണിയ ജോസഫ് ചളുക്കൽ, ജീന പോൾ വെളുത്തേടത്ത് പറമ്പിൽ (അദ്ധ്യാപിക സി.വി.എം.എച്ച്.എസ്.എസ് വണ്ടാഴി), ഷിജി കുന്നത്ത് ചേരുംകുഴി.