pullad-mallappaly-road
നിർമ്മാണം നടക്കുന്ന പുല്ലാട് ​മല്ലപ്പള്ളി റോഡ്​

കോഴഞ്ചേരി: പുല്ലാട് ​മല്ലപ്പള്ളി റോഡ് നവീകരണം മന്ദഗതിയിൽ. റോഡ് നിർമ്മാണത്തിനുമുന്നോടിയായി ഇരുവശങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പണികളാണ് നടക്കുന്നത്. പുല്ലാട് ജംഗ്ഷൻ മുതൽ​ വടക്കേ കവലവരെ നാനൂറ് മീറ്റർ ദൂരത്തിലെ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി. റോഡിന്റെ കിഴക്കുവശം മാത്രമാണ് ഇതിനോടകം കുഴിച്ച് പൈപ്പ് സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഒരാഴ്ചയായി റോഡിന്റെ പടിഞ്ഞാറുവശത്തെ പണികൾ നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്. ഇനി മഴക്കാലമായതിൽ കൂടുതൽ ഗതാഗതക്കുരുക്കും രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്.

നിരവധി സ്ഥാപനങ്ങൾ

പുല്ലാട് സ്ഥിതി ചെയ്യുന്ന മിക്ക സർക്കാർ ആഫീസുകളും ​സ്​കൂളുകളും, വടക്കേ കവല​മുതൽ ​പുല്ലാട് ജം​ഗ്ഷൻ വരെയുള്ള അരകിലോമീറ്ററിൽ താഴെയുള്ള ദൂരത്തി​ലാണ്. കോയിപ്രം ബ്ലോക്ക് ഓഫീസ്, അതുമായി ബന്ധപ്പെട്ട ക്ഷീരവികസന ആഫീസ്, പട്ടികജാതി വികസന ഓഫീസ്, പൊതു മരാമത്ത് ആഫീസ്, കുടുംബശ്രീ ആഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ആഫീസ് കൂടാതെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സഹകരണബാങ്കും വളം ഡിപ്പോയും രണ്ട് സ്​കൂളുകൾ, മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളും, വ്യാപാരസ്ഥാപനങ്ങളുമുള്ള ഈ റോഡിൽതന്നെ.

വാഹനങ്ങൾകടന്നു പോകാൻ പ്രയാസം

കുഴി എടുത്തത് നികത്താതെയും പൈപ്പ് ഇടാതെയും വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. രണ്ടുമാസത്തിലേറെയായി തുടങ്ങിയ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിന് പകരം ഇഴഞ്ഞ് നീങ്ങുന്നത് പ്രദേശവാസികളെ ഉൾപ്പെടെയുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ പ്രദേശത്തെ പൈപ്പ് ഇടുന്ന ജോലികൾ പൂർത്തീകരിച്ച് ഗതാഗത തടസം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

400 മീറ്റ‌ർ പൈപ്പ് ഇടിൽ-

തുടങ്ങിട്ട് 2 മാസം