sob-vijayan

പത്തനംതിട്ട: കിണറ്റിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. വെട്ടിപ്രം കുമ്പാങ്ങൽ തോപ്പിൽ വീട്ടിൽ സി വിജയൻ (52) ആണ് മരിച്ചത്. ശനിയാഴ്ച പകൽ ഒന്നോടെ മകനുമൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. വീട്ടിലേക്ക് എളുപ്പം പോകുന്നതിനായി സമീപത്തെ പറമ്പിലൂടെ കയറിപ്പോകുമ്പോൾ ഇവിടത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കാൽവഴുതി വീഴുകയായിരുന്നുവെന്ന് പറയുന്നു. അൽപ്പം ദൂരം മുമ്പേ നടന്നുപോയ മകൻ വിനീത് ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വിജയനെ കാണാനില്ല. പിന്നീടാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പത്തനംതിട്ടയിൽ വി ടി സൗണ്ട്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഗീത. മരുമകൾ: പാർവതി.