പന്തളം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ പന്തളം നഗരസഭാ കലാപഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ചേരിക്കൽ ഗവ.എൽ.പി സ്‌കൂളിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലസിതാ നായർ നിർവഹിച്ചു.നഗരസഭ അംഗം എ.ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വജ്രജൂബിലി ഫെലോഷിപ് പദ്ധതി ജില്ലാ കോർഡിനേറ്റർ പ്രശാന്ത് നീലകണ്ഠൻ പദ്ധതി വിശദീകരണവും നഗരസഭ ഉപാദ്ധ്യക്ഷൻ മുഖ്യപ്രഭാഷണവും നടത്തി. നഗരസഭാംഗം മഞ്ജു വിശ്വനാഥ്, ക്ലസ്റ്റർ കൺവീനർ കിരൺ കുരമ്പാല, സുനിൽ വിശ്വം എം.നിതീഷ് അഖിൽ ഹരിദാസ്, ശരത് രാജ് എന്നിവർ പ്രസംഗിച്ചു. പഠനകേന്ദ്രങ്ങളിൽ ചിത്രകല, വഞ്ചിപ്പാട്ട്, പടയണി എന്നിവയാണ് അഭ്യസിപ്പിക്കുന്നത്.