nss
മങ്ങാരം എൻഎസ്എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠനകേന്ദ്രം വാർഷികവും സ്‌കോളർഷിപ്പ്, പഠനോപകരണ വിതരണവും ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: മങ്ങാരം 671-ാം മഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠനകേന്ദ്രം വാർഷികവും സ്‌കോളർഷിപ്പ്, പഠനോപകരണ വിതരണവും നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി. ബിനുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കോളർഷിപ്പ്, പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിച്ചു. ആദ്ധ്യാത്മിക പഠനകേന്ദ്രത്തിലെ അദ്ധ്യാപിക കാർത്യായനി അമ്മയെ ആദരിച്ചു. പഠനകേന്ദ്രത്തിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.