പത്തനംതിട്ട: പത്തനംതിട്ട ജനസേവാട്രസ്റ്റ്, പന്തളം മഹാദേവാ ഹിന്ദുസേവാ സമിതി, നിവേദിത ഗ്രാസേവാസമിതി എന്നിവയുടെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മഹാദേവാഹിന്ദു സേവാ സമിതി പ്രസിഡന്റ് എസ്.കൃഷ്ണകുമാർ നേത്രചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിവേദിത ഗ്രാമസേവാസമിതിയുടെ രക്ഷാധികാരി സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനസേവാ ട്രസ്റ്റ് ജില്ലാ സമിതി അംഗം അഡ്വ.വി.ബി സുജിത്ത്, കെ.ഗോപിനാഥൻ, കെ.സി വിജയമോഹനൻ, ശ്രീജിത്ത്കുമാർ, സൂരജ്കുമാർ, ശങ്കരൻകുട്ടി, അനിൽകുമാർ, തിരുനെൽവേലി അരവിന്ദ് ആശുപത്രിയിലെ ഡോ.ശരണ്യ, ഡോ.ആര്യ, റോബിൻ എന്നിവർ സംസാരിച്ചു. രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ പന്തളം മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി തിരുനെൽവേലിയിൽ പോയി ശസ്ത്രക്രിയ ചെയ്യാൻ ഉള്ള അവസരം ഉണ്ടായി.