ചിറ്റാർ : എസ്.എൻ.ഡി.പി യോഗം 1182-ാം ശാഖയുടെ വകയായി മാസചതയ പ്രാർത്ഥനക്ക് തുടക്കം കുറിച്ചു. വനിതാസംഗം പ്രസിഡന്റ് ലളിത സജി, സെക്രട്ടറി അമ്പിളി ശ്രീകുമാർ എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് ആർ ജയപ്രകാശ് സെക്രട്ടറി ഗോപിനാഥൻ, വൈസ് പ്രസിഡന്റ് സെലീന സജീവൻ, യൂണിയൻ കമ്മിറ്റിഅംഗം എൻ.ജി തമ്പി, കമ്മിറ്റിഅംഗം കെ.കെ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു. എല്ലാമാസവും മാസചതയ പ്രാർത്ഥന ശാഖ ഹാളിൽ നടക്കുന്നതാണ്.