thachar
തച്ചർ സർവീസ് സൊസൈറ്റി പത്തനംതിട്ട ശാഖയുടെ വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: തച്ചർ സർവീസ് സൊസൈറ്റി പത്തനംതിട്ട ശാഖയുടെ വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി.വേണു മുഖ്യപ്രഭാഷണം നടത്തി. വിജയൻ, ടി.കെ ലക്ഷ്മി, പ്രഭ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിജയൻ (പ്രസിഡന്റ്), ശിവൻകുട്ടി (സെക്രട്ടറി), ടി.കെ ലക്ഷ്മി, ടി.ജി രാജൻ (വൈസ് പ്രസിഡന്റുമാർ), പ്രഭ, അശോകൻ, സുമതി (ജോ. സെക്രട്ടറിമാർ).