തിരുവല്ല: പെരിങ്ങര സൂര്യകാന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.എം.വി.എച്ച്.എസ് ഗ്രൗണ്ടിൽ നടന്ന അഖില കേരള പ്രൈസ് മണി ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ കുറ്റപ്പുഴ ജേതാക്കളായി. ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം പി.ജി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി സമ്മാനദാനം നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെജിനോൾഡ് വർഗീസ്, റഫറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം മാത്യൂസ്, ഗ്രാമപഞ്ചായത്തംഗം സന്ദീപ്, ഗവ. ഒഫ് ഇന്ത്യ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം അഭിലാഷ് ചന്ദ്രൻ, അനിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.