കൂടൽ: നൂറിന്റെ നിറവിൽ തിളങ്ങി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് നൂറിന്റെ നിറവിൽ തലയെടുപ്പോടെ നിൽക്കുന്നത്. 1918ൽ എൽ.പിയായി പ്രവർത്തനമാരംഭിക്കുകയും പടിപടിയായി ഉയർന്ന് 1964ൽ എച്ച്.എസ്.എസും 1987ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.ഗുരു നിത്യചൈതന്യയതിയെപ്പോലുള്ള ശ്രേഷ്ഠരായ പലരും ഈ സ്കൂളിലാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. വിദ്യാഭ്യാസം, കല, കായികം എന്നീ മേഖലകളിൽ ഇന്നും വിദ്യാലയം ഏറെ മുന്നിലാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അതിജീവനത്തിന്റെ ദുർഘടമായ പാതയിലൂടെ ഒരു ഘട്ടത്തിൽ കടന്ന് പോയപ്പോൾ പി.ടി.എ യുടെയും അദ്ധ്യാപകരുടെയും ചിട്ടയായ ശ്രമങ്ങളിലൂടെ സ്കൂളിനെ വികവിന്റെ തിളക്കത്തിൽ എത്തിക്കുവാൻ കഴിഞ്ഞു.വിദ്യാർത്ഥികളിൽ സാമൂഹിക സേവനം ,പരസ്പരാശ്രയത്വം എന്നിവ വളർത്തിയെടുക്കുവാൻ എസ്.പി.ജി,എൻ.എസ്.എസ് ,ജെ.ആർ.സി, സ്പോർട്സ് ക്ലബ് എന്നിവയിലൂടെ കഴിയുന്നുണ്ട്. കാരുണ്യ സ്പർശം,close to the world (മാഗസിൻ തയ്യാറാക്കൽ), ഗ്രീൻ പോർട്ടോക്കോൾ ഉറപ്പാക്കൽ, ഉണർവ് 2019, ആർദ്രം, എന്നിവയും എടുത്ത് പറയേണ്ട പ്രവർത്തനങ്ങളാണ്.
പരിചയസമ്പന്നരും അർപ്പണബോധവുമുള്ള ഒരു കൂട്ടം അദ്ധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. 2019ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം ഈ വിദ്യാലയം കൈവരിച്ചിരുന്നു
നാട്ടുകാരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും അകമഴിഞ്ഞ സേവനമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായത്.
വേണു
(പ്രിൻസിപ്പാൾ)