പന്തളം: പെരുമ്പുളിക്കൽ മന്നംനഗറിൽ പന്തളം തെക്കേക്കര പഞ്ചായത്തു വക കിണർ ഇടിഞ്ഞുതാണു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. താനുവേലിൽ തങ്കമ്മ, ഉടയാൻ മുറ്റത്ത് കൊച്ചു ചെറുക്കൻ എന്നിവരുടെ വീടിനു മുന്നിലുള്ള കിണറാണ് പൂർണമായും ഇടിഞ്ഞത്. കെ.ഐ പി കനാലിൽ നിന്നുള്ള വെള്ളം ഒഴുക്കാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. രണ്ടു വീടുകളുടേയും സമീപം വരെ ഇടിഞ്ഞു താണ നിലയിലാണ്. വീട്ടുകാർ ഭയത്തോടു കൂടിയാണ് കഴിയുന്നത്