തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 100 മുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ.സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി.ജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റിയംഗം കെ.കെ.പുരുഷോത്തമൻ, കമ്മിറ്റിയംഗങ്ങളായ ബിനു ഗോപാൽ, കൊച്ചുകുഞ്ഞു, ശോഭാ വിനു, വനിതാ സംഘം പ്രസിഡന്റ് സുജാത പ്രസന്നൻ, യൂത്ത്മൂവ്മെന്റ് സുനിൽകുമാർ, കുടുംബയൂണിറ്റ് സെക്രട്ടറിമാരായ സുമാ രാജൻ, മണിയമ്മ അപ്പുക്കുട്ടൻ, സതി അനിയൻ, മഞ്ജു ബിജു എന്നിവർ പ്രസംഗിച്ചു.