ചെങ്ങന്നൂർ: വെണ്മണി ശാലേം മാർത്തോമ്മ യുവജന സഖ്യത്തിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം വൈ.എം.സി ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു നിർവഹിച്ചു. റവ.ജോൺസൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. റവ.തോമസ് ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ്, സോനു പി.കുരുവിള, ലയ സൂസൻ എന്നിവർ സംസാരിച്ചു. ജിൻസ് വർഗീസ് സ്വാഗതവും അനീഷ് ടി.ഈപ്പൻ നന്ദിയും പറഞ്ഞു.