house
പന്നിവിഴ സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിക്കുന്നു.

അടൂർ : പ്രളയത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പന്നിവിഴ സർവീസ് സഹകരണബാങ്ക് നിർമ്മിച്ച മൂന്നാമത്തെ ഭവനത്തിന്റെ താക്കോൽദാനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവഹിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിലെ തട്ട പടുകോട്ടുക്കൽ കാവിന്റെ തെക്കേതിൽ തങ്കമ്മയ്ക്കാണ് വീട് നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആർ. സനൽ കുമാർ അദ്ധ്യക്ഷനായിരുന്നു. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, വാർഡ് മെമ്പർ അനുജ, രാജേന്ദ്രപ്രസാദ്. ബാങ്ക് ഭരണസമിതി അംഗങ്ങളായ സൈമൺ തോമസ്, കെ.ജി. വാസുദേവൻ, ഷാരാലാൽജി, ശിവരാമപിള്ള, സേതുകുമാരൻ നായർ, എൻ. ജനാർദ്ദനകുറുപ്പ്, പി.കെ.ഹരിചന്ദ്രൻ, കനകലത, ബിന്ദുസുകു, ആർ.രാജൻ, ഗോപിനാഥ നായർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി എം.ജെ. ബാബു സ്വാഗതം പറഞ്ഞു.