കൊടുമൺ: മുല്ലോട്ട് ഡാം നവീകരണത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചുവെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടുമൺ പഞ്ചായത്തിലെ മുല്ലോട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വൃക്ഷത്തൈ നട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ് പദ്ധതി അവതരിപ്പിച്ചു. കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ് കുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി, ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ പ്രൊഫ.രമാദേവി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.കൃഷ്ണൻ കുട്ടി, കില ഫെസിലിറ്റേറ്റർ എം.കെ.വാസു,
പച്ചത്തുരുത്ത് പദ്ധതി
ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്നതാണ് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി.
ആദ്യഘട്ടത്തിൽ 25 ഏക്കറിലായി 54 പച്ചത്തുരുത്തുകളാണ് ജില്ലയിൽ സ്ഥാപിക്കുക. വിവിധ പഞ്ചായത്തുകളിലെ പുറമ്പോക്ക് ഭൂമികൾ, വിദ്യാലയങ്ങൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് സ്ഥാപിക്കുക.