cgnr-photo
ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനാചരണം നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ ജെ.സി.ഐ. പ്രസിഡന്റ് ഡോ. ഉമ്മൻ വർഗ്ഗീസിന് വൃക്ഷതൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥിതിദിനാചരണം നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ഡോ.ഉമ്മൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് ജി.സുധേഷ്, മുൻ സോൺ പ്രസിഡന്റ് ഷാജി ജോൺ പട്ടന്താനം, മുൻ പ്രസിഡന്റുമാരായ ജൂണി കുതിരവട്ടം, മനോജ് വൈഖരി, മനോജ് എബ്രഹാം ജോസഫ്, സുധീപ് ടി.വി.എസ്, ജെ.ജെ.സോൺ ഡയറക്ടർ അൽക്ക സുധീപ്, ശീതൾ സാറാ വർഗീസ്, ജെമി ആൻ ഉമ്മൻ, വി.ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.