ചെങ്ങന്നൂർ: പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വരട്ടാർ സംരക്ഷണ പ്രതിജ്ഞയെടുത്തു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
കോടികൾ ചെലവിട്ട് പരിസ്ഥിതി ദിനത്തിൽ മാത്രം നടത്തുന്ന പരിപാടികൾ പ്രഹസനമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുഴ നടത്തവും നടത്തി. സമാപന സമ്മേളനത്തിൽ ബി.ജെ.പി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ, പി.കെ.വാസുദേവൻ, കെ.ജി.കർത്താ, ശ്യാമളാ കൃഷ്ണകുമാർ, ജി. ജയദേവ് ,ഗോപൻ ചെന്നിത്തല, എസ്.കെ രാജീവ്, സുരേഷ്‌കുമാർ അമ്പീരേത്ത്, പി.റ്റി.ലിജു എന്നിവർ സംസാരിച്ചു.