തിരുവല്ല: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച കിഴക്കൻമുത്തൂർ കൈരളി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 20 വർഷമായി കാടുപിടിച്ച് കിടന്ന ഒരേക്കറോളമുള്ള പഴൂർപ്പറമ്പ് ശുചിയാക്കി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ബിജു കാഞ്ഞിരത്തിൻമൂട്ടിൽ നിർവഹിച്ചു. ചെറിയാൻ വറുഗീസ്, ഏബ്രഹാം വറുഗീസ്, വറുഗീസ് ടി. ചെറിയാൻ താന്നിക്കൽ, ഏബ്രഹാം ഫിലിപ്പ് കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി.