ചിറ്റാർ: ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് യു.പി.എസ് സൗജന്യമായി നൽകി . ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 1999- 2000 ൽ ബാച്ചിൽ പഠിച്ച നിറക്കൂട്ട് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയാണ് യു.പി.എസ് സൗജന്യമായി നൽകിയത് . ഈ ബാച്ചിൽ പഠിച്ച സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന നിരവധിയാളുകളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്.സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എസ്.എം.സി ചെയർമാൻ തോപ്പിൽ രജി യോഗം ഉദ്ഘാടനം ചെയ്തു വൈസ് പ്രിൻസിപ്പാൾ കെ.വി ഷീല ഏറ്റുവാങ്ങി പി.ടി.എ വൈസ് പ്രസിഡണ്ട് പ്രസന്ന റജികുമാറിന്റെ അദ്ധ്യക്ഷതയിൽ. അദ്ധ്യാപകരായ വിമല സൂസന്ന, ഇന്ദിരാദേവി, അബ്ദുൾ സലാം, ഷിഹാബുദ്ദീൻ, ശ്രീരേഖ, നിറകൂട്ട് കൂട്ടായ്മയുടെ പ്രവർത്തകരായ ജയകുമാർ, ഷൈജു, സന്തോഷ്, ഹണി, സജീന എന്നിവർ സംസാരിച്ചു.