കോഴഞ്ചേരി: കടപ്ര തട്ടക്കാട് മലനട മഹാ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ശിവപാർവതി ഉപ ദേവാലയങ്ങളുടെ ഉത്തരം വയ്പ്പ് ക്ഷേത്ര ദാരു ശിൽപ്പി വത്സൻ ആചാരി നിർവഹിച്ചു. തന്ത്രി അടിമുറ്റത്തു മഠം ശ്രീദത്ത് ഭട്ടത്തിരിപ്പാട്,മേൽശാന്തി രാജേഷ് നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. പുനരുദ്ധാരണ സമതി ചെയർമാൻ ടി.ഉണ്ണികൃഷ്ണൻ കൺവീനർ ബി.അനിൽകുമാർ സ്ഥപതി എ.ബി.ശിവൻതുടങ്ങിയവർ പങ്കെടുത്തു. പാരമ്പര്യ രീതിയിൽനിർമ്മിക്കുന്ന ക്ഷേത്രം ഒന്നാം ഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. ഉപ ദേവാലയങ്ങൾക്ക് പുറമെ രണ്ട് നമസ്‌കാര മണ്ഡപം,പാട്ടമ്പലം,തിടപ്പള്ളി,ചുറ്റുമതിൽ എന്നിവയും നിർമ്മിക്കുന്നുണ്ട്. ചെമ്പോല പാകിയാണ് ശ്രീകോവിലുകൾ പൂർത്തിയാക്കുക .