പത്തനംതിട്ട : ജില്ലയിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കളക്ട്രേറ്റിലും എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. കൺട്രോൾ റൂമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗമാക്കുന്നതിനും കളക്ടറേറ്റിൽ റവന്യു, പൊലീസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററും സജ്ജമായി. പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം: കളക്ടറേറ്റ് : 0468 2322515, 0468 2222515, 8078808915. താലൂക്കാഫീസ് തിരുവല്ല: 0469 2601303. കോഴഞ്ചേരി: 04682222221. മല്ലപ്പളളി: 0469 2682293. അടൂർ: 04734 224826. റാന്നി: 04735 227442. കോന്നി: 0468 2240087.