തിരുവല്ല: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുങ്കൽ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് തുകലശ്ശേരി മൂത്തമ്മശ്ശേരിൽ അഭിജിത് കുമാറിനെ ( 22) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിന്മേലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.