പത്തനംതിട്ട: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നത് പൊതുസമൂഹം മാതൃകയാക്കണമെന്ന് പത്തനംതിട്ട രൂപത വികാരി ഫാ. ജോൺ തുണ്ടിയത്ത് പറഞ്ഞു. ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ മുണ്ടുകോട്ടയ്ക്കലിൽ നടന്ന ആശ്വാസകിരൺ വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ കൗൺസിലർ സജി കെ.സൈമൺ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ഗീതാസുരേഷ്, ഫാ.തോമസ് പടിപ്പുരയ്ക്കൽ, ഫാ.എബി എബ്രഹാം, വിദ്യാഭ്യാസ പരിശീലകൻ ബിനു കെ.സാം, ജനമൈത്രി കോ ഒാർഡിനേറ്റർ ടി.മധു, പൗരസമിതി പ്രസിഡന്റ് ദാസ് തോമസ് എന്നിവർ സംസാരിച്ചു.