തിരുവല്ല: ചാത്തങ്കരി ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സമ്മേളനവും നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.ജി രാജശേഖരൻനായർ ഉദ്ഘാടനം ചെയ്തു. രാജേഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏലിയാമ്മ തോമസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.പി ഗോപാലകൃഷ്ണൻ, സെക്രട്ടറി വി ബാലചന്ദ്രൻ, ഗ്രന്ഥശാല പ്രസിഡൻറ് ആർ. മധുകുമാർ, കാർഷിക സർവകലാശാല ഡീൻ ഡോ.സുധീർബാബു തുടങ്ങിയവർ പ്രസംഗിച്ചു. കോഴഞ്ചേരി സെന്റ്തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി ജെ ഫിലിപ്പ് കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഗ്രന്ഥശാല ഏർപ്പെടുത്തിയ ഉപഹാരങ്ങൾ വിതരണം ചെയ്തു.