തട്ടയിൽ: പെൺകുട്ടിയെ അയൽവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തട്ടയിൽ പാറക്കര മടുക്കുവിളയിൽ ആരോമൽ സദനത്തിൽ സത്യന്റെ മകൾ അമൃത (12) യെയാണ് അയൽപക്കത്തെ വീട്ടിൽ ഇന്നലെ വൈകിട്ട് 5.30ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്കൊപ്പം കളിക്കാനായി പോയതാണ്. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. തട്ടയിൽ എൻ.എസ് .എസ് ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കൊടുമൺ പൊലീസ് അന്വേഷണം ആരംഭിച്ചു.അമ്മ: സുജ, സഹോദരൻ: ആരോമൽ.