പത്തനംതിട്ട : ശക്തമായ കാറ്രിൽ തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിന്റെ റൂഫിംഗ് തകർന്നു. ഹയർസെക്കൻഡറി വിഭാഗത്തിന്റെ മിനി ഓഡിറ്രോറിയമായ ഇരുനിലകെട്ടിടത്തിന്റെ മുകളിലെ ഷീറ്രാണ് തകർന്ന് വീണത്. ഒരു വർഷം മുമ്പ് നവീകരിച്ച കെട്ടിടമാണിത്. അന്ന് വാർപ്പ് മാറ്രി ഷീറ്റ് ആക്കുകയായിരുന്നു. പകുതിയിലേറെ ഷീറ്റ് തകർന്നു വീണിട്ടുണ്ട്. നവീകരണസമയത്ത് നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. കുട്ടികളുടെ പരിപാടികളും മീറ്റിംഗുകളും നടക്കുന്നത് ഈ കെട്ടിടത്തിലായിരുന്നു.