kadavu
കടപ്ര ഗ്രാമപഞ്ചായത്തിലെ പനയ്ക്കാമറ്റത്ത് കുളിക്കടവ് തകർന്ന നിലയിൽ

തിരുവല്ല: പൊതുകുളിക്കടവ് ഉപയോഗശൂന്യമായി തകർന്ന് കാട് പിടിച്ച നിലയിൽ.
കടപ്ര​തേവേരി മൂന്നാം കുരിശിനു സമീപമുള്ള കടപ്ര ഗ്രാമപഞ്ചായത്തിലെ പനയ്ക്കാമുറ്റത്ത് പൊതു കുളി കടവാണ് നാശോന്മുഖമായത്. കഴിഞ്ഞ പ്രളയത്തിനു ശേഷം ചെളി കയറി മൂടിയ നിലയിലാണ്. നിരണം, കടപ്ര പഞ്ചായത്തുകളിലെ നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചിരുന്ന കുളിക്കടവാണിത്. നിരണം പഞ്ചായത്തിന്റെ ഉൾഭാഗങ്ങളിൽ നിന്നും വേനൽക്കാലത്ത് വെള്ളം ശേഖരിക്കാനും കുളിക്കാനും നിരവധി പേർ ഇവിടെ എത്തുന്നു. രണ്ട് വശവും പിച്ചിംഗ് കെട്ടി കുളിക്കടവ് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ഇവിടെ വഴിവിളക്കും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.