sndp
ഫോട്ടോ

തിരുവല്ല: എസ്.എസ്.എൽ.സി. പ്ളസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എസ്..എൻ..ഡി..പി യോഗം 6326-ാം തൈമറവുംകര ശാഖ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത് അദ്ധ്യക്ഷനായിരുന്നു. തിരുവല്ല യൂണിയൻ രവിവാരപാഠശാല കോ​ഓർഡീനേറ്റർ വി.ജി. വിശ്വനാഥൻ, ശാഖാ സെക്രട്ടറി രാജേഷ് ശശിധരൻ, യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് വിപിൻ വാസുദേവൻ, വനിതാസംഘം പ്രസിഡന്റ് ശോഭ ശശിധരൻ, സെക്രട്ടറി ശ്രീജ പ്രദീപ് എന്നിവർ സംസാരിച്ചു.