ayroor-hindumatha

കോഴഞ്ചേരി : സമൂഹത്തിലും ഭവനങ്ങളിലും അശാന്തി ഉണ്ടാകുന്നതാണ് അരാജകത്വത്തിന് കാരണമെന്ന് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥപാദർ പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. തുടർന്ന് കാലാവധി തീരുന്ന ജനറൽ കമ്മിറ്റിയംഗങ്ങളുടെയും ഭാരവാഹികളുടെയും ഓഡിറ്റർമാരുടെയും തിരഞ്ഞെടുപ്പ് നടന്നു. 108​ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ പരിപാടികളോടുകൂടി നടത്തുന്നതിനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, സെക്രട്ടറിമാരായ അഡ്വ. ഡി. രാജഗോപാൽ, അനൂപ് കൃഷ്ണൻ പി.കെ. അനിരാജ് ഐക്കര, അഡ്വ. ജയവർമ്മ, കെ.ആർ. ശിവദാസൻ, അഡ്വ. കെ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.