kerala-janavedi

പത്തനംതിട്ട- കേരള ജനവേദി പതിനേഴാം സംസ്ഥാന സമ്മേളനം മുന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് എം.ആർ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്​ അന്നപൂർണാ ദേവി അദ്ധ്യക്ഷത വഹിച്ചു. വീണാജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം ന​ടത്തി. മുൻ :എം.എൽ.എ കെ.ശിവദാസൻനായർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, സംസ്ഥാന മുന്നാക്ക വിഭാഗ കമ്മിഷൻ അംഗം എ.ജി ഉണ്ണികൃഷ്ണൻ, ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ ,ജനറൽ സെക്രട്ടറി ലൈലാബീവി ,പത്തനംതിട്ട നഗരസഭാ കൗൺസിലർമാരായ പി കെ ജേക്കബ് ,വി മുരളീധരൻ ,അക്പാഹി രക്ഷാധികാരി അലങ്കാർ അഷറഫ് , പി രാമചന്ദ്രൻ നായർ, ജയകുമാർ ,കെ ആർ അശോക് കുമാർ, ഡെന്നി ജോർജ്ജ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ എന്നിവർ പ്രസംഗിച്ചു.നിർദ്ധന കുടുംബങ്ങൾക്കുള്ള ധാന്യ കിറ്റുകളുടെ വിതരണം നഗരസഭാ ചെയർപേഴ്‌സൻ ഗീതാ സുരേഷും, പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരും നിർവഹിച്ചു.മുഹസിൻ മൗലവി റംസാൻ സന്ദേശം നൽകി.