പത്തനംതിട്ട : തട്ടയിൽ അയൽപക്കത്തെ വീട്ടിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. തട്ട പാറക്കര മടുക്കുവിളയിൽ ആരോമൽ സദനത്തിൽ സത്യന്റെ മകൾ അമൃത (12) യെ അയൽപക്കത്തെ വീട്ടിൽ ശനിയാഴ്ച വൈകിട്ട് 5.30 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്കൊപ്പം കളിക്കാനായി പോയതായിരുന്നു.. കഴുത്തിൽ ഷാൾ കുരുങ്ങി കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലണ് കുട്ടിയെ കണ്ടത്. ഞായറാഴ്ചയാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തത്. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി യതാ കാമെന്നും പൊലീസ് അറിയിച്ചു. .