മല്ലപ്പള്ളി: കല്ലൂപ്പാറ പുതുശേരി മേലേടത്തായ എക്കളത്തിൽ ജോജിയുടെ മകൻ അലൻ മാത്യു ജോർജ്ജിനെ (14) കാണാതായി. ആനിക്കാട് സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിയായ അലൻ 6-ാം തീയതി സ്‌കൂളിൽ പോയശേഷം തിരികെ എത്തിയിട്ടില്ലെന്ന് കീഴ്വായ്പ്പൂര് പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. കണ്ടുകിട്ടുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക 9497987054, 9497980230, 04692682226.