ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി.ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ കണ്ണിൽ കമ്പി തുളച്ചുകയറി കാഴ്ച നഷ്ട്ടപ്പെട്ട അഞ്ജുവിന് ചെങ്ങന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഒന്നേകാൽ ലക്ഷം രൂപയുടെ സഹായധനം നൽകി. യൂണിറ്റ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റുമായ ബാബുജി ജയ് ഹിന്ദാണ് തുക കൈമാറിയത്. നഗരസഭ കൗൺസിലർമാരായ സുജ ജോൺ, കെ.ഷിബുരാജൻ, മർച്ചന്റ്‌സ് അസോസിയേഷൻ യൂണിറ്റ് ഭാരവാഹികളായ അനസ് പൂവാലംപറമ്പിൽ, റ്റി.കെ.ഗോപിനാഥൻ നായർ, ആനന്ദ് കുമാർ, ജേക്കബ് സഖറിയ, ബാലൻ പുളിമൂട്ടിൽ, അജയ് ഗോപിനാഥ്, പി.രഞ്ജിത്ത്, അലക്‌സ് മാത്യു എന്നിവർ പങ്കെടുത്തു.