midhun-kumar

പന്തളം: എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ കുരമ്പാല തെക്ക് കുറുമുറ്റത്ത് പുത്തൻവീട്ടിൽ കെ.എ. മിഥുൻ കുമാർ ജില്ലയിൽ ഒന്നാം റാങ്ക് നേടി. സംസ്ഥാനത്ത് 21​ാം റാങ്കാണ്.
കർഷകത്തൊഴിലാളിയായ അനിൽകുമാറിന്റെയും വീട്ടമ്മയായ മിനികുമാരിയുടെയും മൂത്ത മകനാണ്. പ്ലസ് ടൂ പരീക്ഷയിൽ പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന മിഥുൻ മുഴുവൻ മാർക്കും നേടിയിരുന്നു. കുരമ്പാല സെന്റ് തോമസ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. ഐ.ഐ.ടി ജീ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. സഹോദരൻ അശ്വിൻ കുമാർ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാ​ണ്.