അട്ടത്തോട് : ഹോമിയോപ്പതി വകുപ്പ് ജില്ലാ സദ്ഗമയ പദ്ധതിയുടെ ഭാഗമായി അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്‌കൂളിൽ ബോധവൽക്കരണ പരിപാടിയും മെഡിക്കൽ ക്യാമ്പും പഠനോപകരണ വിതരണവും നടത്തി. സദ്ഗമയ പദ്ധതിയുടെ ജില്ലാ ചാർജ് മെഡിക്കൽ ഓഫീസർ ഡോ.ജി.ഷീബയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കൗമാരക്കാർക്ക് ഈ സ്‌പെഷ്യൽ ഒ.പിയിലൂടെ പഠനവൈകല്യ പരിഹാരം, മാനസിക പ്രശ്ന അവലോകനം, വിദഗ്ധ ഹോമിയോപ്പതി ചികിത്സ, കൗൺസലിംഗ്, ബോധവൽക്കരണം എന്നിവ ലഭ്യമാണ്. വിദഗ്ധ ഹോമിയോപ്പതി ഡോക്ടറുടെ സേവനത്തോടൊപ്പം സ്‌പെഷ്യൽ എഡ്യുക്കേഷൻ ടീച്ചർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ഒരുകുടക്കീഴിൽ ലഭിക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ മുഖമുന. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ ഇവിടെ പദ്ധതിയുടെ സേവനം ലഭ്യമാണ്. ഫോൺ : 04734287075.