kuriyannoor

കുറിയന്നൂർ: ​ വിദ്യാഭ്യസത്തോടൊപ്പം സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗം ജിനു സഖറിയ ഉമ്മൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്റെ നേതൃത്വത്തിൽ കുറിയന്നൂർ എം.ടി ഹൈസ്‌കൂളിൽ നടത്തിയ പ്രതിഭാസംഗമം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. റവ.ഐപ്പ് ജോസഫ് അനുഗ്രഹ പ്രഭാഷണവും അഡ്വ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണവും നടത്തി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രത്നകുമാരിയമ്മ, പ്രധാനദ്ധ്യാപിക ലീന.എം.ഉമ്മൻ , തോമസ് ജോസഫ്, എന്നിവർ പ്രസംഗിച്ചു.