പത്തനംതിട്ട : സെന്റ് പീറ്രേഴ്സ് ജംഗ്ഷനിൽ അപകടത്തിന് കാരണമായ സിഗ്നൽ ലൈറ്റ് സംവിധാനം അധികൃതർ ശരിയാക്കി. അടൂർ ഭാഗത്തേക്കുള്ള ചുവപ്പ് ലൈറ്റ് തകരാറിലായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കേരള കൗമുദിയിൽ ഇത് സംബന്ധിച്ച് വാർത്ത വന്നതിനെ തുടർന്നാണ് നടപടി ഉണ്ടായത്. ഞായറാഴ്ച രാവിലെ ഇവിടെ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.
സിഗ്‌നൽ സംവിധാനത്തിലെ പച്ച, മഞ്ഞ ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും ചുവപ്പ് ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ല.
നാല് വശത്തു നിന്നും ഒരു പോലെ വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലമാണിത്.
കാൽനടയാത്രകാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത വിധം ലൈറ്റുകൾ മാറി മാറി പ്രകാശിച്ചിരുന്നു. കെൽട്രോണിനാണ് സിഗ്‌നൽ ലൈറ്റിന്റെ ചുമതല.