പന്തളം: എൻഎസ്.എസ്. യൂണിയനിലെ ഓരോ കരയോഗങ്ങളിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരംഗത്തിനു വീതം നൽകുന്ന പെൻഷൻ പദ്ധതിയുടെ തുക വിതരണവും നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി മന്നം ആയൂർവേദ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും നടന്നു. പന്തളം എൻ.എസ്.എസ് ഹൈസ്ക്കൂളിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രതിനിധിസഭാംഗങ്ങളായ തോപ്പിൽ കൃഷ്ണക്കുറുപ്പ്, എ.കെ.വിജയൻ, അഡ്വ. പി.എൻ. രാമകൃഷ്ണപിള്ള, മുരളീധരൻനായർ, വനിതാ യൂണിയൻ പ്രസിഡന്റ് ജി. സരസ്വതി അമ്മ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ സ്വാഗതവും രാജേന്ദ്രൻ ഉണ്ണിത്താൻ കൃതജ്ഞതയും പറഞ്ഞു. മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും നടന്നു.