classroom
കുളനട ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ സുവർണ്ണ ജൂബിലി ഓഡിറ്റോറിയവും ക്ലാസ്സ്സ് റൂമും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കുളനട ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സുവർണ ജൂബിലി ഓഡിറ്റോറിയവും ക്ലാസ് റൂമും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടൂ പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട സമ്മാനങ്ങൾ നൽകി. പന്തളം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോൺസൺ ഉള്ളന്നൂർ, പി.രാധാമണി, ഗ്രാമപഞ്ചായത്തംഗം കെ.ആർ. ജയചന്ദ്രൻ, പ്രിൻസിപ്പാൾ ഡോ.ചന്ദ്രകുമാർ, ഹെഡ്മിസ്ട്രസ് ഓമനയമ്മ, എൻ.വി.മഹേഷ് കുമാർ, നരേന്ദ്രനാഥ്, പി.ടി.എ പ്രസിഡന്റ് ഡി.ധർമ്മരാജപ്പണിക്കർ എന്നിവർ സംസാരിച്ചു. സ്‌കൂളിന്റെ 50​ാം വാർഷികത്തോടനുബന്ധിധിച്ചാണ് സുവർണ ജൂബിലി ഓഡിറ്റോറിയം നിർമ്മിച്ചത്.