കാരയ്ക്കാട്ട്: വീട്ട് മുറ്റത്ത് കിടന്ന ഇന്നോവ കാറിന്റെ ഗ്ലാസുകൾ എറിഞ്ഞ് തകർത്തു . കാരക്കാട് മനു സദനത്തിൽ പി.എൻ കമലാസന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പിൻ ഗ്ലാസുകളാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ എറിഞ്ഞ് തകർത്തത്. കനത്ത മഴയിൽ വീട്ടുകാർ സംഭവം അറിഞ്ഞത് നേരം പുലർന്നാണ്. കുപ്പികൾ എറിഞ്ഞാണ് ചില്ല് പൊട്ടിയതെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറയുന്നു. ഉൾഭാഗത്ത് മദ്യക്കുപ്പികളുടെ അടപ്പുകൾ ചിതറി ക്കിടക്കുന്നുണ്ട് . ചെങ്ങന്നൂർ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.