cgnr-trade
ചെങ്ങന്നൂർ നഗരത്തിൽ വഴിമുടക്കിയുള്ള റോഡരകിലെ ക​ച്ചവടം

ചെങ്ങന്നൂർ: മാർക്കറ്റ് റോഡിൽ വഴിമുടക്കിയായി വഴിയോര കച്ചവടങ്ങൾ തകൃതി. ആറൻമുള കോഴഞ്ചേരി പത്തനംതിട്ട റൂട്ടിലേക്കുള്ള എല്ലാ പ്രൈവറ്റ് ​ കെ.എസ് ആർ ടി സി, ബസുകളും, ഇതിനു പുറമെ ചെങ്ങന്നൂരിൽ യാത്ര അവസാനിപ്പിക്കുന്നതും, ഇവിടെ നിന്നും സർവീസ് ആരംഭിക്കുന്നതും, ഇതു വഴി കടന്നു പോകുന്നതുമായ സ്വകാര്യബസുകളുടെ വൺവേയാണിത്. എം സി റോഡിൽ,ചെങ്ങന്നൂർ ബഥേൽ ജംഗ്​ഷനിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് കയറുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് റോഡിൽ കാൽനടയ്ക്കായി തിരിച്ചിട്ടുള്ള സൈഡ് ലൈൻ കൈയ്യേറി കച്ചവടങ്ങൾ പൊടിപൊടിക്കുന്നത്. വീതി കുറഞ്ഞ വൺവേ യാത്രാമാർഗമായ റോഡിൽ ബസുകളും വലിയ വാഹനങ്ങളും പോകുമ്പോൾ കാൽനടയാത്രക്കാർക്ക് വഴിയോര കച്ചവടം ഏറെ ഭീഷണിയാണ്. നഗരസഭയും വഴിയോര കച്ചവടം കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരസഭ പുതിയതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുന്നിലാണ് റോഡ് കൈയ്യേറ്റ കച്ചവടം നടക്കുന്നത്. പൊതുമരാമത്ത് റോഡിലെ അനധികൃത കച്ചവടം അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. എല്ലാ ബുധൻ, ​ ശനി എന്നീ ദിവസങ്ങളാണ് പ്രധാനപ്പെട്ടശാസ്താംപുറം ചന്ത ദിവസങ്ങൾ.