kozhenchery-waste
കോഴഞ്ചേരി വലിയ പാലത്തിനു സമീപം മാലിന്യം കൂട്ടിയിട്ടിരിക്കുന്നു

കോഴഞ്ചേരി: പാലത്തിന് കീഴിലായി മാലിന്യം കെട്ടിക്കിടക്കുന്നതായി പരാതി. ഗ്രാമപ‌ഞ്ചായത്ത് അധികൃതരും ശുചിത്വമിഷനും ഇത് കണ്ടമട്ടില്ല. പരിസരമാകെ ദുർഗന്ധം രൂക്ഷമായതായി യാത്രക്കാരും പരിസര വാസികളും പരാതി പറഞ്ഞു തുടങ്ങി. മാലിന്യ നിക്ഷേപത്തിനെതിരെ ചെറുവിരലനക്കാൻ അധികൃതർക്കായിട്ടില്ല. കഴിഞ്ഞവർഷം ഉണ്ടായ പ്രളയത്തിലാണ് അവയെല്ലാം ഒഴുകിപ്പോയത്. അതിനുശേഷമുള്ളവയാണ് കെട്ടിക്കിടക്കുന്നത്. ചന്തയിൽ നിന്നുള്ള പച്ചക്കറിയുടെയും മത്സ്യമാംസങ്ങളുടെയും അവശിഷ്ടങ്ങൾക്കു പുറമെ വീടുകളിൽ നിന്നുള്ള മാലിന്യവും ഇവിടെ തള്ളുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. സാംക്രമികരോഗങ്ങൾ പടരാനുള്ള സാദ്ധ്യത ഏറെയാണ്. മഴക്കാലം ആരംഭിച്ചതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങി.