തെന്മല : തോണ്ടലിൽ പി. എം. ജോർജ്ജിന്റെ (സജി ടെക്സ്റ്റയിൽസ്) ഭാര്യ സിസിലിക്കുട്ടി ജോർജ്ജ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഇടമൺ മോറിയ മാർത്തോമ്മ പള്ളിയിൽ. ചെന്നീർക്കര മുകളിൽ കുടുംബാംഗമാണ്. മക്കൾ: ജോയിസി ജോർജ്ജ് (മാനേജർ, ഫെഡറൽ ബാങ്ക്, വെണ്മണി), മോൻസി (സജി, റേഷൻ ഡീലർ, തെന്മല). മരുമക്കൾ: ജോൺസൺ (ബെന്നി, പന്തളം വരമ്പേൽ, റിട്ട. പി. ഡബ്ള്യു.ഡി എൻജിനിയർ) ജോമോൾ (പ്രിൻസിപ്പൽ, ബിലീവേഴ്‌സ് മഹാത്മാ പബ്ലിക് സ്‌കൂൾ, ചവറ).