ഇളമണ്ണൂർ : നവാഗത സംവിധായകനും കോന്നി സ്വദേശിയുമായ ഷാബു ഉസ്മാന്റെ വിശുദ്ധപുസ്തകത്തിലൂടെ കലഞ്ഞൂരിന്റെ നർത്തകി ശ്രീരമ്യ സിനിമാക്കാരിയാവുകയാണ്.
രാജ്യസ്നേഹിയായ ഒരു യുവാവ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ട് വീരരക്തസാക്ഷിത്വം വരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാമുക്കോയയുടെ മൂന്ന് പെൺമക്കളിൽ ഇളയകുട്ടിയുടെ വേഷത്തിലാണ് ശ്രീരമ്യ എത്തുന്നത്.
ശ്രീരമ്യയുടെ കഥാപാത്രം സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്നു.
മുൻപ് നജീം അർഷാദ് സംവിദാനം ചെയ്ത ആൽബത്തിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നർത്തകി കൂടിയായ ശ്രീരമ്യ ബി.എഫ് .എ ഭരതനാട്യം കോഴ്സും ഇപ്പോൾ ചെയ്യുന്നു. വിശുദ്ധപുസ്തകം പുറത്തിറങ്ങിയതോടെ നിരവധി അവസരങ്ങളാണ് ഈ കലാകാരിയെ തേടി എത്തുന്നത്. കലഞ്ഞൂർ രാജ്ഭവനിൽ ജി.രാജന്റെയും രാജശ്രീയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ്.